വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകളായ ദിവ (12) ആണ് മരിച്ചത്.
വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ കുട്ടികളെ ഇടിച്ചുതെറിക്കുകയായിരുന്നു.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട്, റോഡിൻ്റെ വലത് ഭാഗത്ത് കൂടി നടന്നുപോവുകയായിരുന്ന കുട്ടികളുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയോടൊപ്പമുണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനിടെ, അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

