ഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് വോട്ടുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുകയാണെന്നും, ജനങ്ങളുടെ വോട്ടവകാശത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ജനവിധി അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, ജനപ്രതിനിധികൾ പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങളുടെയും നയങ്ങളുടെയും നിയമസാധുത പോലും ഗുരുതരമായി ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലയളവിലാണ് ഇത്തരം ആശങ്കാജനകമായ സംഭവവികാസങ്ങൾ അരങ്ങേറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

