തിരുവനന്തപുരം: കേരള ഗവൺമെന്റ് നഴ്സസ് യൂണിയന്റെ 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യമേഖലയും നഴ്സിങ് രംഗവും ചർച്ച ചെയ്യുന്ന സുപ്രധാന സെമിനാർ സംഘടിപ്പിച്ചു. ‘യുഡിഎഫ് സർക്കാരിന്റെ ആരോഗ്യനയവും നഴ്സിങ് മേഖലയും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഡി.സുനിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ നഴ്സിങ് വിദ്യാഭ്യാസ രംഗത്തും സേവന മേഖലയിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. മേഖലയിലെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, 1961-ലെ കാലഹരണപ്പെട്ട
സ്റ്റാഫ് പാറ്റേൺ ഉൾപ്പെടെയുള്ളവ പരിഷ്കരിക്കുന്നതിനുള്ള ആലോചനകൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യസംരക്ഷണ രംഗത്ത് നഴ്സുമാർ വഹിക്കുന്ന നിർണായക പങ്ക്, അവരുടെ സേവന-തൊഴിൽ സാഹചര്യങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, അവകാശങ്ങൾ, നഴ്സിങ് വിദ്യാഭ്യാസത്തിലെ സമകാലിക മാറ്റങ്ങൾ എന്നിവ സെമിനാറിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.
കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ്, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാർ ഡോ.പി.എസ്.സോന, ഗവൺമെന്റ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു, ശ്രീചിത്രയിലെ നഴ്സിങ് ഓഫീസർ റിട്സൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ തിരുവനന്തപുരം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

