ഡൽഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സിജെപി രംഗത്ത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്കാണ് സിജെപി കത്തയച്ചിരിക്കുന്നത്.
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ഗൗരവകരമായ വിഷയങ്ങളാണ് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. കുടിവെള്ളം, ഇരിക്കാൻ ബെഞ്ചുകൾ, ശുചിമുറികൾ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാതെ വിദ്യാർത്ഥികൾ വലിയ ദുരിതമാണ് നേരിടുന്നതെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ വ്യക്തമാക്കി.
മൃഗങ്ങളെക്കാൾ മോശമായാണ് വിദ്യാർത്ഥികളെ ഇവിടെ കണക്കാക്കുന്നത് എന്നാണ് അദ്ദേഹം തുറന്നടിച്ചത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും യഥാർത്ഥത്തിൽ ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കൂടാതെ, ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ കണക്കുകളും ബന്ധപ്പെട്ട അധികാരികൾ പുറത്തുവിടേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നവീകരിച്ച കെട്ടിടങ്ങളുടെ എണ്ണം വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഇനിയും എത്ര പുതിയ സ്കൂളുകൾ ആവശ്യമാണെന്ന കണക്കുകളും നൽകണം.
കുട്ടികളെ പഠിപ്പിക്കുന്നതല്ലാതെ മറ്റ് ചുമതലകൾ അധ്യാപകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കട്ടിൽ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

