മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ആശ അരവിന്ദ് ആണ് സംഘടനയില്‍ നിന്നും രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്.
ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരായി നിൽക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്നും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നും ആശ തന്റെ രാജികത്തിൽ വ്യക്തമാക്കുന്നു. നടി ആശ അരവിന്ദ് ഇതിനുമുമ്പ് അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി വെച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
അമ്മ സംഘടനയ്ക്കുള്ളില്‍ നിലവില്‍ ശ്വേത മേനോൻ എതിരെയുള്ള ഒരു വിഭാഗം വനിതാ അംഗങ്ങളുടെ പടയൊരുക്കം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ആശ അരവിന്ദിൻറെ രാജി പുറത്തുവരുന്നത്. സംഘടനയിലെ ആഭ്യന്തര ചേരിപ്പോര് നിലവിൽ രൂക്ഷമായി തുടരുകയാണ്.
പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെട്ട കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ശ്വേത മേനോൻ നേതൃത്വം നൽകുന്ന ഭരണസമിതി തന്നെയാണ് നിലവിൽ അമ്മയെ മുന്നോട്ട് നയിക്കുന്നത്.
ഇതിനിടയിലാണ് ശ്വേതക്കെതിരെയുള്ള വിമത വിഭാഗത്തിന്റെ നീക്കങ്ങൾ സജീവമായിരിക്കുന്നത്. സംഘടനയിലെ സ്ത്രീകളുടെ മാത്രം കൂട്ടായ്മയായ പെൺമക്കൾ കൂട്ടായ്മയിലാണ് ശ്വേത മേനോൻ എതിരെയുള്ള കരുക്കൾ നീക്കുന്നത്.
നിലവിലെ ഭരണസമിതി തുടരണോ അതോ പുതിയൊരു തിരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തിൽ അഭിപ്രായരൂപീകരണത്തിനായി നടത്തിയ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഘടനയിൽ നടന്നത് സ്വാഭാവിക ചർച്ചകൾ മാത്രമാണെന്നും ശ്വേത മേനോൻ സംഘടനയ്ക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കിയെന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.
ജനറൽ ബോഡി യോഗത്തിന് ശേഷം ജൂൺ 26 ന് ശ്വേത മേനോനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപുറമെ ശ്വേതയെ അനുകൂലിക്കുന്ന മറ്റ് അംഗങ്ങളെയും കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിൽ പുതിയ അഭിപ്രായ രൂപീകരണങ്ങൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

