കോട്ടയം ∙ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ 119-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി, ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ ആശുപത്രിക്ക് വാട്ടർ കൂളറും വീൽ ചെയറുകളും സമ്മാനിച്ചു. ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെയും കാഷ്വാലിറ്റി വിഭാഗത്തിന്റെയും ആവശ്യങ്ങൾക്കായി 44,000 രൂപ വിലമതിക്കുന്ന ഒരു വാട്ടർ കൂളറും രണ്ട് വീൽ ചെയറുകളുമാണ് ബാങ്ക് അധികൃതർ സൗജന്യമായി കൈമാറിയത്.
ചടങ്ങിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.െക.സുഷമ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.
എം. ശാന്തി, ആർഎംഒ ഡോ.
ദീപു, പിആർഒ നൈവി എബ്രഹാം എന്നിവർ സംസാരിച്ചു. കഴിഞ്ഞ ജൂൺ 24-നായിരുന്നു പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ 119-ാം സ്ഥാപക ദിനം.
ഇതിന്റെ ഭാഗമായുള്ള സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജനറൽ ആശുപത്രിക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

