അനർഹമായി പെൻഷൻ കൈപ്പറ്റിയെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തയിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സിപിഎം നേതാവ് പി.കെ. ശ്രീമതി നൽകിയ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറിക്കൊണ്ടാണ് ഔദ്യോഗിക നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വ്യാജ വാർത്ത നിർമ്മിച്ചവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും ഇതിൽ യാതൊരു വിട്ടവീഴ്ചയുമില്ലെന്നും പി.കെ. ശ്രീമതി പ്രതികരിച്ചു.
വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് ഇന്ന് തന്നെ കോടതിയിൽ ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി. വാർത്ത നൽകിയ പല മാധ്യമപ്രവർത്തകരും നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ മാപ്പ് ചോദിച്ചതുകൊണ്ട് നിയമനടപടികളിൽ നിന്നും പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

