ദേശീയതലത്തിൽ വലിയ ചർച്ചയായ നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്ത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
അന്വേഷണം എത്തിനിൽക്കുന്നത് ബിജെപി നേതാക്കളിലേക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉയരുന്ന വാദങ്ങൾ തികച്ചും ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവിയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണിതെന്നും, ഡൽഹിയിൽ നേരിട്ടെത്തി വിദ്യാർത്ഥികളുടെ സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും, പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും റോജി എം ജോൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

