ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക് വ്യക്തമാക്കി. 26 ദിവസം നീണ്ടുനിന്ന തൻ്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിശദീകരണ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 20ന് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത ആർക്കെങ്കിലും എതിരെയും പൊലീസ് നടപടിയോ നിയമനടപടിയോ ഉണ്ടാകില്ല. ‘No cases against peaceful July 20 protesters’ എന്ന സർക്കാർ ഉറപ്പാണ് ലഭിച്ചിരിക്കുന്നതെന്നും സോനം വാങ്ചുക് എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
നീറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച് പാർലമെന്റിൽ സമഗ്രമായ ചർച്ച നടക്കുമെന്നും, പരീക്ഷാ പരാജയത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതിൽ കുറഞ്ഞ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിജെപി ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീണ്ട
ചർച്ചകൾക്കൊടുവിലാണ് താൻ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് അറിയിച്ച അദ്ദേഹം, ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കൊപ്പം നിലകൊണ്ട
ഭാര്യ ഗീതാഞ്ജലിയോടുള്ള സ്നേഹവും അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചു. പുലർച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെ.പി.
നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം ഒത്തുതീർപ്പിലെത്തിയത്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളിൽ ഉത്തരവാദികളിൽ നിന്ന് മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം രാജ്യവ്യാപകമായി പടർന്നതോടെ പ്രതിഷേധം ശമിപ്പിക്കാൻ കേന്ദ്രസർക്കാർ വേഗത്തിലുള്ള നീക്കങ്ങളാണ് നടത്തിയത്.
നിഷ്പക്ഷ വേദിയിൽ ചർച്ചയാകാമെന്ന സമരക്കാരുടെ നിർദ്ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് രാത്രി വൈകി പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
തുടർന്നുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

