ന്യൂഡൽഹി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചർച്ച നടത്തുന്ന അദ്ദേഹം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുമെന്നാണു വിവരം.
ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൂടുതൽ കൈകോർക്കുന്ന വിഷയവും ചർച്ചയാകും.
ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തും. തുടർന്നു മാലദ്വീപിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

