എറണാകുളം ജില്ലയിലെ കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ സമയത്താണ് ഇദ്ദേഹത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ വനത്തിനുള്ളിൽ നിന്ന് പുറത്തേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷിയായ പരിചയക്കാരൻ നൽകുന്ന വിവരങ്ങൾ ഇങ്ങനെ: “മലഞ്ചരക്ക് എടുക്കാൻ പോയപ്പോഴാണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്.
വിവരം അറിഞ്ഞ് പുഷ്പാകരന്റെ അടുത്ത് എത്തിയപ്പോൾ ജീവനുണ്ടായിരുന്നു. ദേഹമാസകലം കീറിപ്പൊളിച്ച നിലയിലായിരുന്നു.
ഇടവഴിയിലൂടെ കൊണ്ടുവരുമ്പോഴാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

