തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട
ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു. ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബിജെപി ഭരണകൂടങ്ങൾ കാണിക്കുന്ന അതേ വഴിയിലൂടെയാണോ ഇപ്പോൾ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയും അവിടെ വെച്ചുനടന്ന കൂടിക്കാഴ്ചകളും നേരത്തെ തന്നെ പൊതുസമൂഹത്തിൽ വലിയ ചർച്ചയായതാണ്.
ഇതിന് പിന്നാലെയാണ് രത്തൻ ഖേൽക്കറെ പോലുള്ള ഒരു ഉദ്യോഗസ്ഥനെ നിർണ്ണായക പദവിയിൽ നിയമിച്ചിരിക്കുന്നത്. ഈ നടപടി പുതിയ സർക്കാരിന്റെ ഭാവി നിലപാടുകളെക്കുറിച്ച് ജനങ്ങളിൽ കടുത്ത സംശയമുണ്ടാക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റവും മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനവും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

