മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടിക്കെതിരെ ബിജെപി നേതാവ് വി.
മുരളീധരൻ രംഗത്ത്. ഈ നിയമനം കോൺഗ്രസിന്റെ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്തെ ബിജെപി കാര്യാലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ അത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പ്രതിഫലമാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധി ഇപ്പോൾ എവിടെയാണെന്ന് വി.
മുരളീധരൻ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് നൂറ് സീറ്റുകൾ ലഭിക്കുമെന്ന് വി.ഡി.
സതീശൻ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നോ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു. ഡോ.
രത്തൻ ഖേൽക്കറുടെ നിയമനം സംശയാസ്പദമല്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിൽ, ബംഗാളിലെ ബിജെപി സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും വ്യക്തിപരമായ സഹായങ്ങളുടെ പ്രത്യുപകാരമാണെന്ന തരത്തിലുള്ള സംസാരങ്ങൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് ഡോ. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് അവധി ദിവസമായിരുന്നിട്ടും അദ്ദേഹം ചുമതലയേൽക്കുകയായിരുന്നു. നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ ഈ സ്ഥാനത്ത് നിയമിച്ചതിൽ സിപിഎമ്മും വിമർശനം ഉന്നയിച്ചിരുന്നു.
ബംഗാളിൽ സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നപ്പോൾ “മോഷണം കൂടും തോറും പ്രതിഫലവും കൂടും” എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഓർമ്മിപ്പിച്ചുകൊണ്ടാണ് ബിജെപി നേതൃത്വം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ഈ നിയമനത്തെ അനുകൂലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

