ധീരജ് രാജേന്ദ്രൻ വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.
മാത്യു ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് നൽകിയത്. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് ഇത്തരത്തിൽ ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്.
2022 ജനുവരി 10-നാണ് പൈനാവിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ വച്ച് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നിഖിൽ പൈലി ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ ജാമ്യത്തിലാണ്.
കേസിൽ പ്രതികളായവർ നിരപരാധികളാണെന്ന നിലപാടാണ് തുടക്കം മുതൽ ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നത്. മജോ കാരിമുട്ടം (കുമളി), ജോയി വടക്കേടം (കുമളി), വർക്കി ആലക്കാപറമ്പിൽ (കുമളി), ജോർജ് ജോസഫ് (കാഞ്ചിയാർ) എന്നിവരാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്യപ്പെട്ട
മറ്റുള്ളവർ. നാമനിർദേശം ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി നിഖിൽ പൈലി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
തന്റെ തീരുമാനത്തെ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പൂർണമായും പിന്തുണച്ചു.
നിഖിൽ പൈലിയെ നാമനിർദേശം ചെയ്തതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “ധീരജിനെ കുത്തിയെന്നു പറയുന്ന കത്തി ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലല്ലോ” എന്ന വാദമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

