‘ഇ.ഡിയെയും മോദിയെയും ഡിഎംകെ ഭയപ്പെടുന്നില്ല; ബിജെപി സർക്കാർ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല’
ചെന്നൈ∙ ഇ.ഡി റെയ്ഡുകളെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഡിഎംകെ ഭയപ്പെടുന്നില്ലെന്നും നിയമപരമായ നടപടികളെ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നേരിടുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡൽഹിയിൽ പോയതിനെ ചോദ്യം ചെയ്ത അണ്ണാ ഡിഎംകെയ്ക്ക് മറുപടി നൽകുകയായിരുന്നു ഉദയനിധി.
Also Read
‘‘പാർട്ടി സംസ്ഥാന അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരും. ഏത് തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദത്തെയും ചെറുക്കും.
കലൈഞ്ജർ (എം.കരുണാനിധി) വളർത്തിയ പാർട്ടിയാണ് ഡിഎംകെ, പെരിയാറിന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന ആത്മാഭിമാനമുള്ള പാർട്ടിയാണ് ഇത്.’’ – പുതുക്കോട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച ഉദയനിധി, തമിഴ്നാടിന് കേന്ദ്ര ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയതെന്നും പറഞ്ഞു.
Also Read
‘‘ബിജെപി സർക്കാർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു, പക്ഷേ ഞങ്ങൾ വഴങ്ങിയില്ല.
അടിമത്ത മനോഭാവമുള്ള പാർട്ടിയല്ല ഞങ്ങളുടേത്. ഞങ്ങൾ കേസുകളെ നിയമപരമായി നേരിടും.’’ – ഉദയനിധി പറഞ്ഞു.
കേന്ദ്ര നികുതിയിൽ 50% വിഹിതം വേണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് നടന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

