കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ ക്വാറി പ്രവർത്തനങ്ങളും പൂർണ്ണമായി നിരോധിച്ചു.
ബീച്ചുകൾ, നദികൾ, മറ്റ് ജലാശയങ്ങൾ, മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യമാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അധികൃതർ നിർദ്ദേശം നൽകി.
അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കാൻ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും അധികാരം നൽകിയിട്ടുണ്ട്. മഴ കനത്തതിനെ തുടർന്ന് താമരശ്ശേരിയിൽ പ്രശാന്ത് എന്നയാളുടെ വീടിന്റെ സംരക്ഷണ ഭിത്തി സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണു.
പ്രദേശത്ത് ഏകദേശം മൂന്ന് മണിക്കൂറോളം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കുറ്റ്യാടി ഉൾപ്പെടെയുള്ള ജില്ലയിലെ മലയോര മേഖലകളിലും വൈകിട്ടോടെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
ജില്ലയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

