കൊച്ചിയിൽ നടന്ന ആവേശകരമായ ഇതിഹാസപ്പോരാട്ടത്തിൽ ഇന്ത്യ ഓൾ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്സിന് വിജയം. 4-3 എന്ന സ്കോർനിലയിലാണ് ബ്രസീലിന്റെ വിജയം.
മത്സരത്തിൽ ബ്രസീലിനായി ഫെർണാൻഡീഞ്ഞോ ഹാട്രിക് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. സൂപ്പർ താരം റൊണാൾഡീഞ്ഞോ ടീമിനായി ഒരു ഗോളും സ്വന്തമാക്കി.
മറുഭാഗത്ത് ഇന്ത്യക്കായി സികെ വിനീത് രണ്ട് ഗോളുകൾ നേടി പൊരുതി നോക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 3-1 എന്ന നിലയിൽ ബ്രസീൽ മുൻപിലെത്തിയിരുന്നു.
എന്നാൽ രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ഇന്ത്യ ലീഡ് പിടിച്ചെടുത്തെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തുടർച്ചയായി മൂന്ന് ഗോളുകൾ നേടി ബ്രസീൽ ലെജൻഡ്സ് മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

