സൗദി അറേബ്യയില് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു. റിയാദില് വെച്ചാണ് ഇവരെ അധികൃതര് വിട്ടയച്ചത്.
നിരോധിത മരുന്ന് കൈവശം വെച്ചുവെന്നാരോപിച്ചാണ് നഴ്സായ ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞ വര്ഷം ഒക്ടോബര് 10ന് നാട്ടില് നിന്ന് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ എയര്പോര്ട്ടില് വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്ന്ന് ജിദ്ദ വിമാനത്താവളത്തില് വെച്ച് ഫിലോമിനയുടെ പാസ്പോര്ട്ടും രേഖകളും പിടിച്ചുവെക്കുകയും റിയാദിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഇവരെ കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമായിരുന്നില്ല.
ഫിലോമിനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതിയും നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ തുടര്നടപടികള്ക്കൊടുവിലാണ് ഇപ്പോള് മോചനം സാധ്യമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

