പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, പാക് പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ.
ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് അടിയന്തര വിദഗ്ധ ചികിത്സയും മാനുഷിക പരിഗണനയും ലഭ്യമാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. കോടതി നിർദേശപ്രകാരമുള്ള പ്രത്യേക മെഡിക്കൽ ബോർഡിന്റെ പരിശോധനാ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് കത്തിലുള്ള പ്രധാന ആവശ്യം.
കൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് തടസ്സങ്ങളില്ലാതെ സന്ദർശനാനുമതി ഉറപ്പാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത ഇന്ത്യൻ മുൻ നായകന്മാരായ കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ ഉൾപ്പെടെയുള്ള പ്രമുഖരാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

