നയതന്ത്ര തലത്തിൽ നിർണായക നീക്കവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസീം മുനീർ ഇറാനിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ശക്തമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഇറാൻ-പാക് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ യാത്രയെന്നും ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, മക്ക ജോയിന്റ് ഡിഫെൻസ് പാക്ടിൽ അംഗമാകാൻ ഇറാനെ ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്. സൗദി അറേബ്യ, തുർക്കിയ, പാകിസ്ഥാൻ എന്നിവർ ചേർന്ന് രൂപീകരിച്ച പ്രതിരോധ കൂട്ടായ്മയാണ് മക്ക ജോയിന്റ് ഡിഫെൻസ് പാക്ട്.
ഈ സുപ്രധാന കരാറിന്റെ ഭാഗമാകാൻ ഇറാനു ഔദ്യോഗിക ക്ഷണം ലഭിച്ചതായി ഇതിനോടകം വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇറാനും ഇറാൻ പിന്തുണയുള്ള പ്രോക്സി വിഭാഗങ്ങളും സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരമൊരു നിർണായക നീക്കം എന്നത് ശ്രദ്ധേയമാണ്.
സൗദി ഉൾപ്പെടുന്ന പ്രതിരോധ സഖ്യത്തിലേക്ക് പരമ്പരാഗത എതിരാളിയായ ഇറാനെ ക്ഷണിക്കുന്നത് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

