വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്ത്. മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താനും കെഎസ് ഹംസയും ഉൾപ്പെട്ട ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മതപരമായ നിലപാട് തകർന്നാലും കുഴപ്പമില്ല, ഉമർ ഫൈസിയും ഹംസയും മാറിയാൽ മതി എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസിന്റെ ഒപ്പം നിന്ന് തരം താഴേണ്ട
അവസ്ഥ സർക്കാരിന് ഉണ്ടായെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

