
ബെംഗളൂരു∙ ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ചിത്രദുർഗ
എംഎൽഎ കെ.സി.വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)
ചെയ്തു. വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും
നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തിരുന്നു.
ഇതിൽ 1 കോടിയുടെ വിദേശ കറൻസിയും ഉൾപ്പെടുന്നു.
ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, 10 കിലോ വരുന്ന വെള്ളി വസ്തുക്കൾ, നാല് വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. വീരേന്ദ്രയുടെ 17 ബാക്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു.
സഹോദരൻ നാഗരാജിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.
വീരേന്ദ്രയുടെ ഗോവയിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്.
വീരേന്ദ്രയെ അറസ്റ്റ് ചെയ്തതിനു ശേഷം ഗങ്ടോക്ക് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം ANIയുടെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]