ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജൂലൈ 21ന് നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ രംഗത്ത്. കോണ്‍ഗ്രസ് പ്രതിഷേധം തികഞ്ഞ ആത്മാര്ഥതയില്ലാത്തതാണെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം ജന്തര്‍ മന്തറിലായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം അവര്‍ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗീതാഞ്ജലി വിമര്‍ശനം ഉന്നയിച്ചത്.
പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക പ്രതികരണത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോനം വാങ്ചുക്കിന്റെ സത്പേരിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യാനാണ് ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഗീതാഞ്ജലി അംഗ്മോ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വസിതിയിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ ആത്മാര്‍ഥതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനിയും ജനങ്ങളെ പറ്റിക്കാനാകില്ലെന്നും ഇത് ഉണരുന്ന ഇന്ത്യയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ആത്മാര്‍ഥതയില്ലാത്തവരെ ഇവിടുത്തെ യുവാക്കള്‍ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുമെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകയും സോഷ്യല്‍ എന്ട്രെപ്രെണറുമായ ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിലായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത്, അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിലാകരുതെന്ന് അവര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥി പ്രതിഷേധം വളരെ സമാധാനപരമായാണ് മുന്നേറുന്നത്. സമരക്കാര്‍ അക്രമാസക്തരാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഗീതാഞ്ജലി അംഗ്മോ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

