തിരുവനന്തപുരം ജില്ലയിലെ വെമ്പായം ബാറിലുണ്ടായ അക്രമവും തീവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ, നിർണായക വഴിത്തിരിവ്.
കേസിൽ പ്രധാന സാക്ഷിയായ ഉണ്ടപ്പാറ സ്വദേശി രതീഷ് (43) എന്നയാളെ സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വെമ്പായം ബാറിലുണ്ടായ സംഘർഷത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട
തട്ടി നവാസ് മന്‍സിലില്‍ നവാസ് (35), ബാറിന് തീയിട്ട നാട്ടുകാവ് മുണ്ടക്കല്‍ ഹൗസില്‍ അനീഷ് (32) എന്നിവർ മരണപ്പെട്ടത്.
ഞായറാഴ്ച നടന്ന ബാറിലെ സംഘർഷ സമയത്ത് നവാസിനൊപ്പമുണ്ടായിരുന്ന സംഘത്തിൽ രതീഷും ഉൾപ്പെട്ടിരുന്നു. അനീഷും നവാസിന്റെ സംഘവും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് പിന്നീട് വലിയ തീവയ്പ്പിൽ കലാശിച്ചത്.
ബാറിന് പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തിയ അനീഷ്, നവാസിനും കൂട്ടാളികൾക്കും നേരെ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് ഒഴിഞ്ഞുമാറാൻ കഴിഞ്ഞതിനാൽ രതീഷിന് പരിക്കുകളോ പൊള്ളലോ ഏറ്റിരുന്നില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

