ഡൽഹിയിൽ നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്. നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടയിലാണ് ഈ പരാമർശം.
ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദത്തിലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.
ജന്തർമന്തറിൽ സിജെപി സമരം കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സമരക്കാരുമായി ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി നടന്ന സംഘർഷത്തെ തുടർന്ന് സമരവേദിക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

