ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഗ്യാസ് ഫാക്ടറി സ്ഫോടനത്തിൽ മരണപ്പെട്ടവരിൽ 12 പേർ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയായ അർജുനും ഉൾപ്പെടുന്നുവെന്ന വിവരം പുറത്തുവന്നു.
ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും അവ നാട്ടിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾക്കായി ഖത്തർ ഭരണകൂടവുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
സ്ഫോടനത്തിൽ പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനിലയും മറ്റ് വിവരങ്ങളും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഖത്തറിലെ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് മന്ത്രാലയം തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ഇന്ത്യക്കാരെ കൂടാതെ പാകിസ്താൻ പൗരന്മാരും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

