ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാം വീണ്ടും പ്രവർത്തനസജ്ജമായി. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ഇപ്പോൾ ലഭ്യമാണ്.
നീറ്റ് (NEET UG) പുനഃപരീക്ഷയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കുകൾക്ക് ശേഷമാണ് ആപ്പ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ജൂൺ 22 വരെയായിരുന്നു ഇന്ത്യയിൽ ടെലഗ്രാമിന് പൂർണമായ തോതിലുള്ള വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ സുരക്ഷ മുൻനിർത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ടെലഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, പരീക്ഷാ കാലയളവിനും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങൾക്കും ശേഷം ഈ മാസം 30 വരെ ചില പ്രത്യേക നിയന്ത്രണങ്ങൾ കൂടി നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

