ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശിയായ ആർഷ (35), മകൾ റൂഹി എന്നിവരാണ് മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് ഷാർജ പോലീസ് ആത്മഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ ദുബായിൽ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, പോലീസ് ഔദ്യോഗികമായി ആത്മഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ആർഷയുടെ ഭർത്താവ് നിഹാലും കുടുംബവും മകൾ റൂഹിയും ഷാർജയിലെ അൽ നഹ്ദയിലാണ് താമസിച്ചിരുന്നത്. ആർഷയുടെ സഹോദരി അഷിത തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ.
അഴീക്കോട് സ്വദേശികളായ ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ. മരണവിവരമറിഞ്ഞ് ആർഷയുടെ മാതാപിതാക്കൾ ഷാർജയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

