ഐപിഎല് ക്രിക്കറ്റ് ടൂർണമെന്റിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഏഴ് വിക്കറ്റിനാണ് പഞ്ചാബ് ലക്നൗവിനെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാനും പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ടീമിനായി. ലക്നൗവിൽ നടന്ന മത്സരത്തിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ടീമിന് കരുത്തായത്.
51 പന്തുകൾ നേരിട്ട ശ്രേയസ് 11 ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടെ 101 റൺസ് അടിച്ചുകൂട്ടി.
സിക്സറിലൂടെ സെഞ്ചുറിയും വിജയവും പൂർത്തിയാക്കാൻ അദ്ദേഹത്തിനായി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അടിച്ചെടുത്തത്.
44 പന്തിൽ 72 റൺസ് നേടിയ ജോഷ് ഇംഗ്ലിസ് ആണ് ലക്നൗവിന്റെ ടോപ് സ്കോറർ. കൂടാതെ ആയുഷ് ബദോനി (43), അബ്ദുൾ സമദ് (37) എന്നിവരും ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചു. പഞ്ചാബിനായി മാർകോ യാൻസൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പഞ്ചാബിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മുഹമ്മദ് ഷമിയുടെ പന്തിൽ പ്രിയാൻഷ് ആര്യയും (0), കൂപ്പർ കൊനോലിയും (18) പുറത്തായി.
എന്നാൽ പിന്നീട് ഒത്തുചേർന്ന പ്രഭ്സിമ്രാൻ സിംഗ് (69)-ശ്രേയസ് അയ്യർ സഖ്യം 140 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. 18 ഓവറിലാണ് പഞ്ചാബ് വിജയലക്ഷ്യം മറികടന്നത്.
ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി പഞ്ചാബ് നിലവിൽ നാലാമതാണ്. അതേസമയം, പ്ലേ ഓഫ് ഉറപ്പാക്കാൻ ടീമിന് ഇനിയും കാത്തിരിക്കേണ്ടി വരും.
നാളെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ പഞ്ചാബ് പുറത്തായേക്കും. ഈ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി ടൂർണമെന്റിൽ നിന്ന് പുറത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

