തൃശൂർ: ഹൃദ്രോഗ നിർണയ-ചികിത്സാ മേഖലയിൽ കൈവരിച്ച പുരോഗതികളും കാത്ത് ലാബ് സംവിധാനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളും ചർച്ച ചെയ്യുന്നതിനായി സൊസൈറ്റി ഓഫ് ഇൻവേസീവ് കാർഡിയോവാസ്കുലർ പ്രൊഫഷണൽസിന്റെ (എസ്ഐസിപി) വാർഷിക സമ്മേളനമായ സിക്പ്കോൺ 2026 തൃശൂരിൽ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഡിയോളജിസ്റ്റുകൾ, കാത്ത് ലാബ് വിദഗ്ധർ, കാർഡിയാക് ടെക്നോളജിസ്റ്റുകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
എസ്ഐസിപി പ്രസിഡന്റ് ജോൺസൺ പി.ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രതിനിധികളായ ഓർഗനൈസിങ് സെക്രട്ടറി ജയപാലൻ എം.പി, വൈസ് പ്രസിഡന്റ് കിഷോർ കുമാർ ആർ.കെ, ജനറൽ സെക്രട്ടറി ക്രിസ്റ്റി രാജൻ, ജോയിന്റ് സെക്രട്ടറി രാധികാ ദേവി പി.എൻ, ട്രഷറർ ഷാബിൻ തദേയൂസ്, സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ മോഹൻ കുമാർ ടി, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറിമാരായ ടോജി തോമസ്, ജിബിൻ തരിയൻ തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സങ്കീർണ്ണമായ ഹൃദയധമനി ചികിത്സകൾ, ഇമേജിങ് സഹായത്തോടെയുള്ള ആൻജിയോപ്ലാസ്റ്റി, ഹൃദയ വാൽവ് ചികിത്സകൾ, അടിയന്തര ഹൃദയപരിചരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. റേഡിയേഷൻ സുരക്ഷയും ആധുനിക ചികിത്സാ ഉപകരണങ്ങളുടെ ഉപയോഗവും ചർച്ചാവിഷയമാകും.
കാൽസ്യം അടിഞ്ഞുകൂടിയ രക്തക്കുഴലുകളിലെ ചികിത്സാരീതികൾ, പൂർണമായി അടഞ്ഞ ഹൃദയധമനികൾ തുറക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ, ഐ.വി.യു.എസ് (IVUS), ഒ.സി.ടി (OCT) തുടങ്ങിയ പരിശോധനാ സംവിധാനങ്ങൾ, ലേസർ ആൻജിയോപ്ലാസ്റ്റി, കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെയുള്ള കാത്ത് ലാബ് റേഡിയേഷൻ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച സമ്മേളനം സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

