തൃശൂർ നഗരത്തിലെ ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു.
ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഏകദേശം രണ്ട് മണിക്കൂറോളം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചത്. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയായിരുന്നു ഇത്.
ആന ഇടഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും പൂർണ്ണമായും തകർന്നു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ഒരു വീടിന്റെ മതിൽ തകരുകയും ചെയ്തു.
വർക്കലയിൽ നിന്ന് എത്തിച്ച ആനയുടെ കാലിൽ ചങ്ങല ഉടക്കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആനയുടെ ശരീരത്തിൽ മുറിവുകൾ ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് സ്ഥിതിഗതികൾ ശാന്തമാക്കാനും ആനയെ തളയ്ക്കാനും സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

