സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിർണ്ണായക നേതൃമാറ്റം. അക്കാദമി ചെയർമാൻ പദവിയിൽ നിന്നും റസൂൽ പൂക്കുട്ടി രാജിവെച്ചു.
സർക്കാരിൽ വന്ന മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ചെയർമാന് പുറമെ, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും തങ്ങളുടെ രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്.
അക്കാദമി സെക്രട്ടറിയായിരുന്ന സി അജോയ് തന്റെ മാതൃവകുപ്പിലേക്ക് തിരികെ മടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രേംകുമാറിന്റെ പേര് പരിഗണനയിലുണ്ട്.
സർക്കാരിൽ വന്ന മാറ്റത്തിന് പിന്നാലെ വിവിധ അക്കാദമികളിലെയും കമ്മിറ്റികളിലെയും അധ്യക്ഷൻമാർ സ്ഥാനമൊഴിഞ്ഞിരുന്നു. നേരത്തെ റസൂൽ പൂക്കുട്ടിയെ ചെയർമാനായി നിയമിക്കുന്നതിന് മുൻപ്, വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനായിരുന്നു അക്കാദമിയുടെ ചുമതല നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

