
ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്നു പണം കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോർട്ട്; പണത്തിന്റെ ചിത്രം പുറത്ത്
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. പണം കണ്ടെത്തിയതിന്റെ ചിത്രവും റിപ്പോർട്ടിനൊപ്പമുണ്ട്.
സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. പണം കണ്ടെത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വിശദീകരണവും സുപ്രീം കോടതി പുറത്തുവിട്ടു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണത്തിലെ തെളിവുകൾ അടങ്ങിയ റിപ്പോർട്ടാണ് സുപ്രീം കോടതി പ്രസിദ്ധീകരിച്ചത്. വീട്ടിൽ നിന്നു പണം കണ്ടെത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് കുരുക്ക് മുറുകി. അതേസമയം, ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച നിലപാടു മാറ്റി.
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ വർമയുടെ വസതിയിൽ നിന്നു പണം കണ്ടെത്തിയെന്ന വാർത്തകൾ വെള്ളിയാഴ്ചയാണു പുറത്തുവന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]