ഡോൺ, ക്യാപ്റ്റൻ മില്ലർ തുടങ്ങീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ സുപരിചിതയായ താരമാണ് പ്രിയങ്ക മോഹൻ. ഇപ്പോഴിതാ കരിയറിന്റെ ഒരു ഘട്ടത്തിൽ തനിക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ നടന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയങ്ക മോഹൻ.
ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഒരു തരത്തിൽ അത് തന്നെ നല്ല മനുഷ്യനാണ് മാറാൻ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക മോഹൻ പറയുന്നു. “എനിക്കെതിരെ ഹേറ്റ് ക്യാമ്പയിന് നടന്നിട്ടുണ്ട്.
ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജന്‍ഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്.
എന്റെ കാര്യത്തിലും അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” പ്രിയങ്ക മോഹൻ പറയുന്നു.
“കാരണം അത് ഒരു തരത്തില്‍ എന്നെ ഒരു നല്ല മനുഷ്യനാകാന്‍ സഹായിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഫീല്‍ഡ് ആണ് സിനിമ ഇന്‍ഡസ്ട്രി.
ഇവിടെ ആര്‍ക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതല്‍ ഉയര്‍ന്ന് വരാന്‍ സഹായിക്കും.” പ്രിയങ്ക മോഹൻ കൂട്ടിച്ചേർത്തു.
സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

