തിരുവനന്തപുരം-മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുമ്പ് കരുതൽ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് നേതാക്കളെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് ക്രൂരമായി മർദിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ എന്നിവർക്കാണ് മർദനമേറ്റത്. വാമനപുരം മണ്ഡലത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്യുന്നത്.
രണ്ടു മണി മുതൽ എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്നര മണിയോടെയാണ് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനിലേക്ക് നേതാക്കളെ കൊണ്ടുവന്നപ്പോൾ ഡി.വൈ.എഫ്.ഐ -സി.പി.എം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞു കയറി മർദിക്കുകയായിരുന്നു.
പിന്നീട് കോൺഗ്രസ് നേതാക്കളെ പോലീസ് പോലീസ് സ്റ്റേഷനകത്തേക്ക് മാറ്റി.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

