പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 12 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെ അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശികളായ രഞ്ജൻ കുമാർ, ഗണേശ് ബിഷോയ് എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസ്സിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

