ചൈനയിലെ ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മേഖലയിലുണ്ടായത്.
വടക്കൻ ടിബറ്റിലെ നാഗ്ക്വിലാണ് ഈ പ്രകൃതിദുരന്തത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നാഗ്ക്വിൽ സ്ഥിതി ചെയ്യുന്നത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രൂപപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി 8.03 നാണ് ഭൂചലനം ഉണ്ടായത്.
2024 ജനുവരിക്ക് ശേഷം ചൈനയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ടിബറ്റിൽ രേഖപ്പെടുത്തുകയുണ്ടായി.
അതേസമയം, നേപ്പാൾ-ചൈന അതിർത്തിയിലെ പർവതമേഖലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആഴ്ചകൾക്ക് ശേഷമാണ് ഈ ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രസ്തുത പ്രകൃതിദുരന്തത്തിൽ 1,400-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

