രാഷ്ട്രീയ രംഗത്ത് പുതിയ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ന്യൂഡൽഹിയിൽ വെച്ചാണ് ഈ സുപ്രധാന ചുവടുവെപ്പ്.
ഔദ്യോഗിക അക്കൗണ്ട് നിർമ്മിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇവരെ ഫോളോ ചെയ്യാനായി എത്തിയത്. ഇതുവരെ വിവിധ സാമൂഹിക മാധ്യമങ്ങളിൽ സോണിയയുടെ പേരിൽ ആരാധകരുടെ പേജുകൾ മാത്രമായിരുന്നു സജീവമായി ഉണ്ടായിരുന്നത്.
അടുത്തമാസം ആദ്യവാരം സോണിയ ഗാന്ധിയുടെ പുതിയ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് ഈ പുതിയ ഡിജിറ്റൽ കടന്നുവരവ് എന്നത് ശ്രദ്ധേയമാണ്. പുസ്തകപ്രകാശനത്തിന് മുന്നോടിയായുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആദ്യ റീൽ ഔദ്യോഗിക പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഈ ഓർമപ്പുസ്തകം സോണിയയ്ക്ക് കൈമാറുന്നതും, പുസ്തകത്തിന്റെ താളുകൾ അവർ മറിച്ചുനോക്കുന്ന ദൃശ്യങ്ങളുമാണ് ഈ ആദ്യ വീഡിയോയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

