തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഡിജിറ്റൽ രീതിയിൽ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അബേൽ ആണ് പിടിയിലായത്.
കോളേജിലെ സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. പ്രതിയായ അബേലിന് എതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോചിച്ച് കൂടുതൽ പരാതികളുമായി പെൺകുട്ടികൾ പൊലീസിനെ സമീപിച്ചു.
തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രതിക്കെതിരെ ചുമത്തിയത് ലഘുവായ വകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രാത്രി വൈകിയും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
എന്നാൽ ഈ കേസുകളിലെല്ലാം പ്രതി ഒരാളായതിനാൽ നിയമപരമായ കാരണങ്ങളാൽ ഒരു എഫ്ഐആർ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ എന്നാണ് പൊലീസിന്റെ വിശദീകരണം. ആറോളം വിദ്യാർത്ഥിനികളാണ് പ്രതിക്കെതിരെ ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടുള്ളത്.
സീനിയർ വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്നും ചിത്രങ്ങൾ എടുത്താണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ കൂടുതൽ എഫ്ഐആറുകൾ തയ്യാറാക്കണമെന്നും ജാമ്യം ലഭിക്കാത്ത ശക്തമായ വകുപ്പുകൾ ചുമത്തണമെന്നുമാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ മുഖ്യ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

