കാസർകോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെ കാസർകോട് നഗരത്തിലെ എംജി റോഡിൽ ഫോർട്ട് റോഡ് ജങ്ഷനിലാണ് സംഭവം നടന്നത്.
അപകടത്തിൽ മഡോണ സ്കൂളിലെയും മുനിസിപ്പൽ ഗവ. യുപി സ്കൂളിലെയും വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
കീഴൂർ കടപ്പുറത്തെ ഉമേശൻ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ ചാടിയാണ് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് ഡ്രൈവർ ഉമേശൻ വ്യക്തമാക്കിയത്.
നിയന്ത്രണം വിട്ട വാഹനം നടപ്പാതയിൽ ഇടിച്ച് മറിയുകയായിരുന്നു.
ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

