സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ് രംഗത്ത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിച്ച കോടികളുടെ ഫണ്ട് ഉയർന്ന നേതാക്കൾ ചേർന്ന് തട്ടിയെടുത്തതായാണ് അദ്ദേഹത്തിന്റെ ഗുരുതര ആരോപണം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 17 ചാക്കുകളിലായി 25 കോടി രൂപയാണ് തൃശ്ശൂരിൽ എത്തിച്ചതെന്ന് പി അക്ഷയ് വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ കെ സുരേഷ്, കെ കെ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സാമ്പത്തിക തിരിമറി നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ അനധികൃത ഇടപാടുകൾക്കും ഫണ്ട് വെട്ടിപ്പിനും കൂട്ടുനിൽക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും അക്ഷയ് ആരോപിച്ചു. സംഘടനാ സെക്രട്ടറി സുരേഷ് മുരളി, കുളങ്ങാട്ട് അടക്കമുള്ളവരാണ് പണം കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

