ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഖത്തർ ഊർജമന്ത്രി ഔദ്യോഗികമായി അറിയിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് ലഭ്യമായ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ 66 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് റാസ് ലഫാൻ വ്യാവസായിക കേന്ദ്രത്തിൽ സ്ഫോടനവും തുടർന്നുള്ള തീപിടുത്തവും ഉണ്ടായത്.
ഖത്തർ എനർജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. എൽഎൻജി നിർമ്മാണം ഉൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേഖലയിലെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്.
ഈ സംഭവം അട്ടിമറിയോ ആക്രമണമോ അല്ലെന്നും ഇതൊരു അപകടമാണെന്നും ഖത്തർ ഊർജമന്ത്രി സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും ദുരന്തത്തിന്റെ പശ്ചാത്തലം പരിശോധിക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

