സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി **ലക്ഷ്മി പ്രിയ** രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി **ഉഷ** രംഗത്ത്. തനിക്കും **പൊന്നമ്മ ബാബു**വിനും **ലക്ഷ്മി പ്രിയ** സന്ദേശം അയച്ചതായും, പിന്നീട് അത് ഫേസ്ബുക്കിൽ പങ്കുവെച്ചതായും **ഉഷ** വ്യക്തമാക്കി.
സംഘടനയിൽ വർഗീയത വളർത്താനുള്ള നീക്കം പരാജയപ്പെട്ടതിലുള്ള നിരാശയാണ് ഈ പ്രതികരണത്തിന് പിന്നിലെന്ന് **ഉഷ** ആരോപിച്ചു. സംഭവത്തെക്കുറിച്ച് **ഉഷ**യുടെ പ്രതികരണം ഇങ്ങനെ: “ശ്രീമതി **ലക്ഷ്മി പ്രിയ** ഇന്നലെ രാത്രി എനിക്കും **പൊന്നമ്മ** ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്.
അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി **ലക്ഷ്മി പ്രിയ** ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല.
**അമ്മ** സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു. **അൻസിബ** കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ….
അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. **അൻസിബ**യുടെ നിലപാട് അതാണ് ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു… ഒപ്പം നിന്നു.
നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ **അമ്മ**യ്ക്കും വേണ്ട. ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.
ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട.” തന്റെ രാജിക്കത്തിൽ **ലക്ഷ്മി പ്രിയ** ഉന്നയിച്ച കാര്യങ്ങൾ ഇപ്രകാരമാണ്: “ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി **കാലടി ഓമന**, **പൊന്നമ്മ ബാബു** , **ഉഷ ആലപ്പുഴ** എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.
ഒരു അഭ്യര്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്ഷന് എനിക്ക് വേണ്ട.
ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട.
അനുശോചനം ഒട്ടുമേ വേണ്ട. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്.
ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

