സംസ്ഥാനത്തെ പ്രമുഖ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കടുത്ത ദുരിതത്തിലെന്ന് റിപ്പോർട്ട്. ആശുപത്രിയിലെ വാർഡുകളിൽ കിടക്കകളുടെ അപര്യാപ്തത കാരണം രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.
അത്യാഹിത വിഭാഗങ്ങളിലും മറ്റ് വാർഡുകളിലും ചികിത്സ തേടിയെത്തുന്ന രോഗികളിൽ പലർക്കും തറയിൽ കിടന്ന് ചികിത്സ സ്വീകരിക്കേണ്ട ഗതികേടാണുള്ളത്.
തിരക്കേറിയ വാർഡുകളിൽ ഒരു കിടക്കയിൽ തന്നെ രണ്ടിലധികം രോഗികളെ കിടത്തുന്ന സ്ഥിതിവിശേഷവുമുണ്ട്. “ഡ്രിപ് ട്യൂബ് പിടിച്ചുനിൽക്കേണ്ട
ഗതികേടെന്ന് രോഗികൾ പറയുന്നു.” ഓക്സിജൻ സഹായം അടക്കം അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് തറയിൽ കിടന്ന് ചികിത്സ തേടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കൂടാതെ, വാർഡുകൾക്കുള്ളിൽ പൂച്ചകൾ ഉൾപ്പെടെയുള്ളവ അലഞ്ഞുതിരിയുന്നത് രോഗികളുടെ ആരോഗ്യ സുരക്ഷയെയും സാംക്രമിക രോഗ ഭീഷണിയെയും സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

