വാൻകൂവർ വേദിയായ ലോകകപ്പ് ഫുട്ബോളിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ആധികാരിക ജയം സ്വന്തമാക്കി ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈജിപ്ത് വിജയം ഉറപ്പാക്കിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്തേക്കുയരാൻ സലയും സംഘത്തിനും സാധിച്ചു. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാൻ നേടിയ ഗോളിലൂടെ ന്യൂസിലാൻഡ് തുടക്കത്തിൽ തന്നെ ലീഡ് നേടിയിരുന്നു.
ആദ്യ പകുതിയിലുടനീളം ഈ ലീഡ് നിലനിർത്താൻ ന്യൂസിലാൻഡിന് കഴിഞ്ഞുവെങ്കിലും രണ്ടാം പകുതിയിൽ ഈജിപ്ത് ശക്തമായി തിരിച്ചുവന്നു. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോയിലൂടെ ഈജിപ്ത് സമനില പിടിച്ചു.
തുടർന്ന് അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് മത്സരത്തിൽ ലീഡ് ഉയർത്തി. വലതുവിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തിനെ എത്തിച്ചു.
തുടർന്ന് ട്രേസിഗുവറ്റ് കൂടി സ്കോർ ചെയ്തതോടെ ഈജിപ്തിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ നാല് പോയിന്റുകളുമായി ഈജിപ്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
ബൽജിയം-ഇറാൻ മത്സരം സമനിലയിൽ അവസാനിച്ചതോടെ രണ്ട് പോയിന്റുകളുമായി രണ്ടാമതാണ് ഇറാൻ. ജൂൺ 27-ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ ഇറാൻ-ഈജിപ്തും, ബെൽജിയം-ന്യൂസിലാൻഡും നേർക്കുനേർ വരും.
ഈ മത്സരഫലങ്ങളാകും ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകളെ തീരുമാനിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

