സ്വിറ്റസർലൻഡിലെ ബർഗൻസ്റ്റോക്കിൽ പുരോഗമിക്കുന്ന യുഎസ്-ഇറാൻ ഉന്നതതല ചർച്ചകൾക്കിടെ തന്റെ ജീവിതത്തിലെ നിർണായകമായ രണ്ട് വ്യക്തികളെക്കുറിച്ച് പരാമർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ട് വ്യക്തികളിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാനിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിൽ ഇന്ത്യക്കാരി തന്റെ ഭാര്യ ഉഷ വാൻസ് ആണെന്നും പാകിസ്ഥാനി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ ആണെന്നും വാൻസ് വെളിപ്പെടുത്തി. ജൂൺ 21, 2026-ൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇസ്ലാമാബാദിൽ പ്രധാനമന്ത്രിയോടൊപ്പം ഫീൽഡ് മാർഷൽ മുനീർ ഞങ്ങളെ സ്വാഗതം ചെയ്തതുമുതൽ, എന്റെ ജീവിതത്തിൽ വളരെ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ടെന്ന് ഞാൻ തമാശയായി പറയാറുണ്ട്.
ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയും. അതിൽ ഇന്ത്യക്കാരൻ എന്റെ ഭാര്യയും, പാകിസ്ഥാനി ഫീൽഡ് മാർഷൽ മുനീറുമാണ്”- ജെ ഡി വാൻസ് പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസക്കാലമായി മറ്റാരേക്കാളും കൂടുതൽ സമയം താൻ ആശയവിനിമയം നടത്തിയത് അസിം മുനീറുമായാണെന്ന് വാൻസ് എടുത്തുപറഞ്ഞു. അസിം മുനീറിന്റെ നയതന്ത്രപരമായ ഇടപെടലുകൾ തനിക്ക് വലിയ പിന്തുണ നൽകിയെന്നും, അദ്ദേഹം മികച്ചൊരു സൈനിക നേതാവ് മാത്രമല്ല, ഉന്നതനായ ഒരു നയതന്ത്രജ്ഞൻ കൂടിയാണെന്നും വാൻസ് പ്രശംസിച്ചു.
ബർഗൻസ്റ്റോക്കിലെ ആഡംബര റിസോർട്ടിൽ വെച്ച് നടന്ന യുഎസ്-ഇറാൻ ആദ്യഘട്ട ചർച്ചകൾക്ക് പാകിസ്ഥാൻ, ഖത്തർ പ്രതിനിധികൾ മധ്യസ്ഥത വഹിച്ചു.
നയതന്ത്ര ഇടപെടലുകളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും സമാധാനം നിലനിർത്താനും, ആഗോളതലത്തിൽ എണ്ണയുടെ സുഗമമായ വിതരണം ഉറപ്പാക്കാനും യുഎസ് ലക്ഷ്യമിടുന്നുവെന്ന് വാൻസ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഈ കൂടിക്കാഴ്ചയെ ചരിത്രപരമായ ഒന്നായാണ് വാൻസ് വിശേഷിപ്പിച്ചത്.
ഇതുവരെ ഇത്രയും ഉന്നത തലത്തിലുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ നടന്നിട്ടില്ലെന്നും, ഇറാനിലെ ജനങ്ങളുമായി സൗഹൃദത്തിന്റെ പുതിയൊരു അധ്യായം കുറിക്കാനാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

