പോലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് തിരിച്ചടി. തിരുവനന്തപുരം റൂറൽ എസ്പി ഓഫിസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരുടെ സ്ഥലംമാറ്റ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച പ്രധാന നടപടികളിലൊന്നായ ഈ കൂട്ടസ്ഥലംമാറ്റം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും, ഇടതു സംഘടനാ പ്രസിഡന്റ് പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ സ്ഥലംമാറ്റ നടപടികളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം റൂറൽ എസ്പി ഓഫിസിൽ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സ്ഥലംമാറ്റപ്പെട്ടവരിൽ നാലുപേർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച ട്രിബ്യൂണൽ, നിലവിൽ പുറപ്പെടുവിച്ചിരുന്ന 25 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പൂർണ്ണമായും മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

