എടത്വ: ഒരേസമയം ജനിച്ച മൂവർ സംഘം തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് കാലെടുത്തു വെക്കുന്നു. അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജിയിൽ പ്രവേശനം നേടിയിരിക്കുന്നത്.
ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും, നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ കുരുന്നുകൾ. നിലവിൽ ബിബിൻ വിദേശത്താണ് ജോലി ചെയ്യുന്നത്.
കുടുംബത്തിന്റെ വലിയ സന്തോഷങ്ങൾക്കും വിശേഷങ്ങൾക്കുമൊപ്പം, അറിവിന്റെ ലോകത്തേക്കുള്ള ഈ മൂവർ സംഘത്തിന്റെ കാൽവെപ്പ് നാട്ടുകാർക്കും ഏറെ കൗതുകവും സന്തോഷവും പകരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

