ആലപ്പുഴ എടത്വയിൽ ഒരേ കുടുംബത്തിൽ ജനിച്ച മൂന്ന് കുട്ടികൾ ഒരേസമയം സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജി വിഭാഗത്തിലാണ് ഇവർ പ്രവേശനം നേടിയത്.
ഒറ്റ പ്രസവത്തിൽ ജനിച്ച അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നീ സഹോദരിമാരാണ് വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് കാലെടുത്ത് വെക്കുന്നത്. ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും, നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ കുട്ടികൾ.
വിദേശത്ത് ജോലി ചെയ്യുന്ന ബിബിനും കുടുംബത്തിനും ഒരേസമയം മൂന്ന് മക്കൾ സ്കൂളിൽ പ്രവേശനം നേടിയത് ഇരട്ടി മധുരമുള്ള നിമിഷമായി മാറുകയാണ്. മൂന്ന് പേരും ഒരേസമയം സ്കൂളിലെത്തുന്നത് നാട്ടുകാർക്കിടയിൽ വലിയ കൗതുകമാണ് ഉണർത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

