എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ ഒഴിവാക്കുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര സമവായ ചർച്ചകൾക്ക് തുടക്കമായി. കൊച്ചിയിൽ വെച്ച് ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ നേരിട്ട് പങ്കെടുക്കും.
വിഷയത്തിൽ ഉൾപ്പെട്ട പരാതിക്കാരുമായും ബന്ധപ്പെട്ട
ഉന്നത ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികൾ ആശയവിനിമയം നടത്തും. പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് പ്രകാരം, മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെ നാളെ വൈകുന്നേരത്തോടെ ഒഴിപ്പിക്കണമെന്നാണ് നിർദ്ദേശം.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷനും പോലീസ് സംഘവും സ്ഥലത്തെത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ നിർണ്ണായകമായ ഇടപെടലുമായി മുന്നോട്ട് വരുന്നത്.
കുടിയൊഴിപ്പിക്കൽ ഒഴിവാക്കി മാനുഷിക പരിഗണനയോടെയുള്ള പരിഹാരം കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

